പെറ്റ നാടിനെ വിട്ട് വീടു പൊറ്റുന്നവൻ
സ്വന്തബന്ധങ്ങലറ്റ് മനസ്സ് വിങ്ങലാക്കി മറു തലയ്ക്കൽ ചിരിക്കാൻ ശ്രമിക്കുന്നവൻ
പണമെന്ന വസ്തുവെ പുണർന്നുകിടക്കനാഗ്രഹിച്ചു സ്വയമങ്ങു പിണമായിത്തീരുന്നവൻ
രാഷ്ട്രവും രാഷ്ട്രീയവുമൊന്നുമവനില്ല പക്ഷെ അവനോട്ടരാഷ്ട്രീയവാദി യുമല്ല
അന്യരാജ്യത്തിൻറെമണ്ണിലവൻ പൊന്നു വിളയിച്ചിട്ട് സ്വന്തം മണ്ണ് തരിശാക്കി മാറ്റി
മാതൃ ഭാഷ മറന്നവൻ സ്വന്തം പെറ്റമ്മയെയും മറന്നു മറുനാടൻ കാറ്റി ലുറങ്ങാൻ ശ്രമിച്ചു
ആണ്ടുകൾ പോയിമറഞ്ഞപ്പോളവൻറെ ആത്മവീര്യം നശിച്ചു തിരിച്ചുപോകാനഗ്രഹിച്ചു
നാടും നാട്ടാരും പിറന്ന മണ്ണും മണത്തപ്പോൾ നടുനിവർന്നു നിൽക്കനവൻശ്രമിച്ചു ...
പണ്ടുകളിച്ചുചിരിച്ചു നടന്ന വഴികളെല്ലാം പൊളിച്ചു പുത്തൻ പുതിയ റോഡുകൾ വന്നു
എല്ലാംമറന്നൊന്നുനിശ്വസിക്കാ നോരുംബെട്ടനേരത്ത് വന്നകാറ്റിനുപോലും വേറൊരുഗന്ധം..
തിരിഞ്ഞുനോക്കുമ്പോൾ അമ്മയെകണ്ട്മനംനിറഞ്ഞെല്ലാംമറന്ന്,എല്ലാംമറക്കാനവൻ ശ്രമിച്ചു ....
ആകെയുള്ളൊരു ആശ്വാസമായിവന്ന കാറ്റ് ......
ആദ്യാവസാനം നില്ക്കുന്നകാറ്റ് ....
പ്രാണന്റെ പ്രാണനാം കാറ്റ് .....
___________________________________________)))